മ​ത്സ്യ മൊ​ത്തവ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ പ​രി​ശോ​ധ​ന​യ്ക്കി​ടെ എം​എ​ൽ​എ​യു​ടെ പേ​ര് പ​റ​ഞ്ഞ​തി​നെ​ച്ചൊ​ല്ലി പ​രാ​തി
Friday, June 14, 2024 4:03 AM IST
അ​ടൂ​ർ: മ​ത്സ്യ​ മൊ​ത്തവ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കി​ടെ ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ എം​എ​ൽ​എ​യു​ടെ പേ​രു പ​റ​ഞ്ഞ​തി​നെ​ച്ചൊ​ല്ലി പ​രാ​തി. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഇ​തു സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ മ​ന്ത്രി​ക്കും ഫു​ഡ് സേ​ഫ്റ്റി സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കി.
പ​രി​ശോ​ധ​ന​യ്ക്കി​ടെ ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ എം​എ​ൽ​എ​യു​ടെ പേ​ര് ഉ​പ​യോ​ഗി​ച്ച​താ​യി കാ​ട്ടി സ്ഥാ​പ​ന അ​ധി​കൃ​ത​ർ ചി​റ്റ​യം ഗോ​പ​കു​മാ​റി​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. ഔ​ദ്യോ​ഗി​ക ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു കാ​ട്ടി സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​ർ​ക്കെ​തി​രേ ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​രും അ​ടൂ​ർ എ​സ്എ​ച്ച്ഒ​യ്ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് പ​ഴ​കു​ള​ത്തു​ള്ള എ​എ​സ് എ​ന്ന മ​ത്സ്യ മൊ​ത്ത​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ സ്ഥാ​പ​ന ന​ട​ത്തി​പ്പു​കാ​രു​മാ​യി ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടു. ഈ ​സ​മ​യ​ത്താ​ണ് ഫു​ഡ് സേ​ഫ്റ്റി അ​ധി​കൃ​ത​ർ എം​എ​ൽ​എ​യു​ടെ പേ​ര് പ​റ​ഞ്ഞ​താ​യി സ്ഥാ​പ​ന ഉ​ട​മ ഷാ​ന​വാ​സ് ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ എംഎൽ​എ​യു​ടെ പേ​ര് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ഒ​രു ഘ​ട്ട​ത്തി​ലും എ​വി​ടെ​യും ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും ട്രോ​ളിം​ഗ് നിരോധനവുമാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ഴ​കു​ള​ത്ത് പ​രി​ശോ​ധ​ന ന​ട​ന്ന​തെ​ന്നു​മാ​ണ് അ​ടൂ​ർ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​സിം പ​റ​യു​ന്ന​ത്.

സ്ഥ​ാപ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യെ​ന്നും മ​ത്സ്യം നി​ല​ത്തി​ട്ട​താ​യും ആ​രോ​പി​ച്ച് സ്ഥാ​പ​ന ഉ​ട​മ ഷാ​ന​വാ​സ് അ​ടൂ​ർ എ​സ്എ​ച്ച്ഒ​യ്ക്കു മ​റ്റൊ​രു പ​രാ​തി​യും ന​ൽ​കി.