എ. ​ബ​ഷീ​ർ ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്
Friday, June 14, 2024 4:11 AM IST
ചി​റ്റാ​ർ: ചി​റ്റാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി കോ​ൺ​ഗ്ര​സി​ലെ എ. ​ബ​ഷീ​ർ ന​റു​ക്കെ​ടു​പ്പി​ലൂടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ബ​ഷീ​റി​നും സി​പി​എ​മ്മി​ലെ നി​ഷ​യ്ക്കും അ​ഞ്ചു വീ​തം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നീ​ങ്ങി​യ​ത്. ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ൾ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

13 അം​ഗ​ങ്ങ​ളു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചു വി​ജ​യി​ച്ച സ​ജി കു​ള​ത്തു​ങ്ക​ൽ എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. വി​പ്പ് ലം​ഘ​ന​ത്തി​ന് കോ​ൺ​ഗ്ര​സ് ന​ൽ​കി​യ പ​രാ​തി​യി​ൽ സ​ജി കു​ള​ത്തു​ങ്ക​ലി​നെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യും അ​യോ​ഗ്യ​നാ​ക്കി.

തു​ട​ർ​ന്ന് ഇ​ന്ന​ലെ​യാ​ണ് വീ​ണ്ടും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി വൈ​സ് പ്ര​സി​ഡ​ന്‍റി​നാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല. സ​ജി കു​ള​ത്തു​ങ്ക​ൽ അ​യോ​ഗ്യ​നാ​യ​തോ​ടെ ഒ​ന്നാം വാ​ർ​ഡി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള വി​ജ​യം നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​ക​മാ​കും.