സാബു പുല്ലാട്ടിനെ ആദരിച്ചു
1339803
Sunday, October 1, 2023 11:43 PM IST
വെച്ചൂച്ചിറ: കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗം ഗുണപരമായ പരിവര്‍ത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നു മന്ത്രി സജി ചെറിയാൻ.
സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് സാബു പുല്ലാട്ടിനെ ആദരിക്കുന്നതിന് എണ്ണൂറാംവയല്‍ സിഎംഎസ് സ്കൂളില്‍ ഗ്രാമപഞ്ചായത്തും സ്കൂള്‍ പിടിഎയും ചേര്‍ന്ന് സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് അധ്യക്ഷത വഹിച്ചു.
മുന്‍ എംഎല്‍എ രാജു ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സതീഷ് കെ. പണിക്കർ, പൊന്നമ്മ ചാക്കോ, എസ്. രമാദേവി, റവ. സോജി വര്‍ഗീസ് ജോൺ, ഷാജി കൈപ്പുഴ, ടി.കെ. രാജന്, രാജി വിജയകുമാർ, ആര്. വരദരാജൻ, ഷാജി തോമസ്, ഷൈനു ചാക്കോ, ഡോ. മനു വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.