മിഷന് ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന് യജ്ഞം മൂന്നാം ഘട്ടം ഒന്‍പത് മുതല്‍
1339468
Saturday, September 30, 2023 11:19 PM IST
പത്തനംതിട്ട: മിഷന് ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന് മൂന്നാംഘട്ടം ഒന്‍പത് മുതൽ 14 വരെ നടക്കും. ഏതെങ്കിലും വാക്സിനേഷന് ഡോസ് വിട്ടു പോയിട്ടുള്ള 0-5 വയസ് വരെയുള്ള എല്ലാ കുട്ടികളെയും ഗര്‍ഭിണികളെയും പ്രത്യേകം ആസൂത്രണം ചെയ്ത സെഷനുകളിലൂടെ വാക്സിനേഷന് നല്‍കുക എന്നതാണ് ഐഎംഐ 5.0 ലൂടെ ലക്ഷ്യമിടുന്നത്.
മിഷന് ഇന്ദ്രധനുഷ് വാക്സിനേഷന് യജ്ഞത്തിന്റെ രണ്ട് ഘട്ടത്തിലും വാക്സിന് എടുക്കാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നാം ഘട്ടത്തില്‍ വാക്സിന് ഉറപ്പ് വരുത്തും. ഓഗസ്റ്റില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ജില്ലയില്‍ 2189 കുട്ടികളും 449 ഗര്‍ഭിണികളും സെപ്റ്റംബറില്‍ 1390 കുട്ടികളും 249 ഗര്‍ഭിണികളും വാക്സിന് സ്വീകരിച്ചിട്ടുണ്ട്.
കുത്തിവയ്പ് എടുക്കാത്തവരുടെ പ്രദേശങ്ങള്‍ തിരിച്ച് ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന് നല്‍കുന്നത്. കുത്തിവയ്പ് എടുക്കാത്തവരുടെയും ഭാഗികമായി കുത്തിവയ്പ് എടുത്തിട്ടുള്ളവരുടെയും പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിട്ടുണ്ട്.
മിഷൻ ഇന്ദ്രധനുഷ് 5.0 സമ്പൂര്‍ണ വാക്സിനേഷന് യജ്ഞത്തിന്റെ അവലോകനയോഗം തിരുവല്ല സബ്കളക്ടർ സഫ്റന നസറുദീന്റെ അധ്യക്ഷതയിൽ ചേർന്നു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. കെ.കെ. ശ്യാംകുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.