കോന്നി കാര്‍ഷിക വികസന ബാങ്കിന് അറ്റലാഭം
1338825
Wednesday, September 27, 2023 11:57 PM IST
കോന്നി: സഹകരണ കാര്‍ഷിക വികസന ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സഹകരണ ഓഡിറ്റ് പ്രകാരം 1,00, 50,991.31 രൂപ പ്രവര്‍ത്തനലാഭത്തില്‍. ഇതോടെ ബാങ്ക് പൂര്‍ണമായും അറ്റലാഭത്തിലെത്തിയതായി പ്രസിഡന്റ് എസ്.വി. പ്രസന്നകുമാര്‍ പറഞ്ഞു.
ജില്ലയില്‍ അറ്റലാഭത്തിലെത്തിയ ഏക സഹകരണ ബാങ്കും കോന്നി കാര്‍ഷിക വികസന ബാങ്കാണ്. 2015-16ല്‍ പത്തനംതിട്ട കാര്‍ഷിക വികസന ബാങ്കില്‍ നിന്നു വിഭജിച്ച് പ്രവര്‍ത്തനം ആരംഭിച്ച കോന്നി ബാങ്കിന് തുടക്കത്തില്‍ 1.17 കോടി രൂപ അറ്റനഷ്ടമായിരുന്നു.
എട്ടുവര്‍ഷം കൊണ്ട് നഷ്ടം കുറച്ച് 73,050 രൂപ ലാഭത്തിലെത്തി. 2023-24ല്‍ സഹകാരികള്‍ക്ക് പത്തു ശതമാനം വരെ ലാഭവിഹിതം നല്കാനുമാകും.
നിലവില്‍ ബാങ്കിന് 70 കോടി രൂപയോളം ബാക്കിനില്പും ആറു കോടി രൂപ സ്ഥിരനിക്ഷേപവുമുണ്ട്. ഇക്കൊല്ലം 25 കോടി രൂപയുടെ പുതിയ വായ്പകള്‍ ആരംഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.