വെല്ലുവിളികൾ നേരിടാൻ കരുത്തുണ്ടാകണം: മാർ ഐറേനിയോസ്
1301104
Thursday, June 8, 2023 11:01 PM IST
കുന്പഴ: ആധുനിക സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ അല്മായർ കരുത്തു കാട്ടണമെന്നു പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത. കുന്പഴ മലങ്കര കത്തോലിക്ക ദേവാലയത്തിൽ മലങ്കര കാത്തലിക് അസോസിയേഷൻ റാന്നി - പെരുനാട് വൈദികജില്ല കർമപദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മദ്യവും മയക്കുമരുന്നും പോലെയുള്ള മഹാവിപത്തുകൾ കണ്ടില്ലെന്നു നടിക്കാൻ നമുക്കു സാധിക്കില്ലെന്നും മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
വൈദികജില്ലാ പ്രസിഡന്റ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു. ജോസഫ് കുരുമ്പിലേത്ത് കോർ എപ്പിസ്കോപ്പയെ യോഗത്തിൽ ആദരിച്ചു.
ജില്ലാ വികാരി ഫാ. ജോൺസൻ പാറയ്ക്കൽ, ആത്മീയ ഉപദേഷ്ടാവ് ഫാ. സിജോ തോമസ് ഒഐസി, രൂപത പ്രസിഡന്റ് സജി പീടികയിൽ, സഭാതല വൈസ് പ്രസിഡന്റ് തോമസ് ഏബ്രഹാം മേക്കൊഴൂർ, ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, രൂപതാ ഭാരവാഹികളായ ജോസ് മാത്യു, ചെറിയാൻ ചെന്നീർക്കര, സാമുവേൽ മണ്ണിൽ, ജില്ലാ ഭാരവാഹികളായ ഷാജി മാത്യു മാടപ്പള്ളിൽ, തോമസ് ഏബ്രഹാം കുളത്തിൻകരോട്ട്, കെ.ഒ. തോമസ്, ജിൻസി ബിജു എന്നിവർ പ്രസംഗിച്ചു.