ച​ങ്ങ​​നാ​​ശേ​​രി: വി​​ശ്വാ​​സ പ​​രി​​ശീ​​ല​​നം സ​​ഭ​​യു​​ടെ​​യും ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ദൗ​​ത്യ​​മാ​​ണെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. പ​​ന്ത​​ക്കു​​സ്ത തി​​രു​​നാ​​ളി​​ല്‍ ചേ​​ന്ന​​ങ്ക​​രി ലൂ​​ര്‍​ദ് മാ​​താ ഇ​​ട​​വ​​ക​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മ​​ത​​ബോ​​ധ​​ന​​വ​​ര്‍​ഷ​​ത്തി​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ആ​​ര്‍​ച്ച്ബി​​ഷ​​പ്.
ആ​​ഘോ​​ഷ​​മാ​​യ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യോ​​ടെ​​യാ​​ണ് സ​​മ്മേ​​ള​​നം സം​​ഘ​​ടി​​പ്പി​​ച്ച​​ത്. എ​​ല്ലാ പ്രാ​​യ​​ത്തി​​ലും എ​​ല്ലാ മേ​​ഖ​​ല​​യി​​ലു​​മു​​ള്ള​​വ​​ര്‍​ക്ക് നി​​ര​​ന്ത​​ര​​മാ​​യി വി​​ശ്വാ​​സ​​പ​​രി​​ശീ​​ല​​നം ന​​ല്‍​കേ​​ണ്ട​​ത് ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് ആ​​ര്‍​ച്ച്ബി​​ഷ് ചൂ​​ണ്ടി​​ക്കാ​​ട്ടി.
അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ റ​​വ ഡോ ​​ആ​​ന്‍​ഡ്രൂ​​സ് പാ​​ണം​​പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി ഫാ. ​​ടോ​​ബി പു​​ളി​​ക്കാ​​ശേ​​രി, അ​​സി. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​സ​​ഫ് ഈ​​റ്റോ​​ലി​​ല്‍, സ​​ണ്‍​ഡേ സ്‌​​കൂ​​ള്‍ ഹെ​​ഡ്മാ​​സ്റ്റ​​ര്‍ കെ.​​സി. ജോ​​ജോ, മ​​രി​​യ ക്ലാ​​ര ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.