പത്തനംതിട്ട കാത്തലിക് കണ്വന്ഷന് ഇന്നു സമാപിക്കും
1280844
Saturday, March 25, 2023 10:37 PM IST
പത്തനംതിട്ട: സെന്റ് പീറ്റേഴ്സ് കത്തീഡ്രല് അങ്കണത്തില് നടന്നുവരുന്ന കത്തോലിക്കാ കണ്വന്ഷന് ഇന്നു സമാപിക്കും. വൈകുന്നേരം നാലിന് ജപമാല, വിശുദ്ധ കുര്ബാന എന്നിവയേ തുടര്ന്ന് കര്ദിനാള് മാര് ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദേശം നല്കും. ഫാ. ഡാനിയേല് പൂവണ്ണത്തില് ഇന്നും വചനശുശ്രൂഷ നിര്വഹിക്കും.
ജ്ഞാനം ലഭിക്കാന് വചനം പഠിക്കണമെന്ന് ഇന്നലെ വചനശുശ്രൂഷ നിര്വഹിച്ചുകൊണ്ട് ഫാ. ഡാനിയേല് പൂവണ്ണത്തില് പറഞ്ഞു. യേശു അപ്പം മുറിക്കുന്നതിനു മുമ്പേ വചനം മുറിച്ചു. അറിയുന്നതിനെ വേണം വിശ്വാസി ആരാധിക്കേണ്ടത്. എന്താണ് ആരാധിക്കുന്നതെന്നതു സംബന്ധിച്ച് വിശ്വാസി അറിഞ്ഞിരിക്കണം. ഈ അറിവിലൂടെ മാത്രമേ യഥാര്ഥ ശിഷ്യത്വത്തിലേക്കു നമുക്ക് പ്രവേശിക്കാനാ കൂവെന്നും ഫാ. ഡാനിയേല് പറഞ്ഞു.
ഡോ. സാമുവേല് മാര് ഐറേനിയോസ് മെത്രാപ്പോലീത്ത, യൂഹാനോന് മാര് ക്രിസോസ്റ്റം മെത്രാപ്പോലീത്ത എന്നിവരും യോഗത്തില് പങ്കെടുത്തു.