അസീസി സ്പെഷൽ സ്കൂൾ വാർഷികം
1279100
Sunday, March 19, 2023 10:25 PM IST
ചുങ്കപ്പാറ: അസീസി സ്പെഷൽ സ്കൂൾ 21-ാം വാർഷികവും രക്ഷകർത്യ സമ്മേളനവും സ്കൂൾ ഇൻഡോർ സ്റ്റഡിയത്തിൽ നടന്നു.
ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരക്കൽ അധ്യക്ഷത വഹിച്ച യോഗം കെയർ ഹോം ഡയറക്ടർ ഫാ. സൈജു ആയങ്കരി ഉദ്ഘാടനം ചെയ്തു.
ഫാ. ആരോമൽ ഉണ്ണി, ജില്ലാ സാമൂഹിക നീതി ഓഫിസർ ഷംലാ ബിഗം, കോട്ടാങ്ങൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ജമീലാബീവി , പഞ്ചായത്തംഗം ജോളി ജോസഫ് , ജോസി ഇലഞ്ഞിപ്പുറം, ഹെൽത്ത് ഇൻസ്പെക്ടർ ആശ, സിസ്റ്റർ ആൻ മാത്യു, സിസ്റ്റർ സിസിലി, സിസ്റ്റർ ജെ.എസ്. നിർമല, സിസ്റ്റർ റാണി മരിയ, സിസ്റ്റർ ആൻ മരിയ, പിടിഎ പ്രസിഡന്റ് ശശികുമാർ ചൂരപ്പാടി എന്നിവർ പ്രസംഗിച്ചു
കുട്ടികളുടെ വിവിധ കലാപരിപാടികളും പരിശീലനത്തിന്റെ ഭാഗമായി നിർമിച്ച വിവിധ സാധനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.