കെപിഎസ്ടിഎ ജില്ലാ സമ്മേളനം ആര്യഭാരതി സ്കൂളിൽ
1266035
Wednesday, February 8, 2023 10:28 PM IST
പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) റവന്യു ജില്ലാ സമ്മേളനം 10, 11 തീയതികളിൽ ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ വൈകുന്നേരം 4.30ന് റവന്യു ജില്ലാ കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വർഗീസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
11നു രാവിലെ 10ന് വിദ്യാഭ്യാസ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഫിലിപ്പ് ജോർജ് വിഷയം അവതരിപ്പിക്കും.
11ന് മുൻ എംഎൽഎ കെ.എസ്. ശബരിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറാർ അനിൽ വട്ടപ്പാറ മുഖ്യപ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് വനിതാ സമ്മേളനം സംസ്ഥാന കൗൺസിലർ എച്ച്. ഹസീനയും വൈകുന്നേരം സമാപന സമ്മേളനം ജോൺസൺ വിളവിനാലും ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എസ്. പ്രേം, സെക്രട്ടറി വി.ജി. കിഷോർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഫിലിപ്പ് ജോർജ്, സംസ്ഥാന കൗൺസിലർ എച്ച്. ഹസീന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.