വനം റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി
1264559
Friday, February 3, 2023 11:04 PM IST
വടശേരിക്കര: ബഫർ സോൺ വനത്തിനുള്ളിലാക്കുക, നാട്ടിൽ ഉപദ്രവം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനു കർഷകരെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ്- എം പത്തനംതിട്ട ജില്ലീ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടശേരിക്കര വനം റേഞ്ച് ഓഫീസ് മാർച്ചും ധർണയും നടത്തി.
ഉപദ്രവകാരികളായ വന്യമൃഗങ്ങളിൽ ഭക്ഷ്യയോഗ്യമായവയെ കൊന്ന് മാംസം വിൽക്കണമെന്നും ഇത് സർക്കാരിന് വരുമാനം ആകുമെന്നും മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് ചെറിയാൻ പോളച്ചിറക്കൽ പറഞ്ഞു. പാർട്ടി ഉന്നതാധികാര സമിതിയംഗം ടി.ഒ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ഡോ. വർഗീസ് പേരയിൽ, ഏബ്രഹാം പി. സണ്ണി, ജോർജ് ഏബ്രഹാം, ആലിച്ചൻ ആറൊന്നിൽ, കുര്യൻ മടക്കൽ, സജു മിഖായേൽ, മായ അനിൽകുമാർ, ഷെറി തോമസ്, ജിജി ഏബ്രഹാം, എൻ.എസ്. ശോഭന, ജോൺ വി. തോമസ്, ബോബി കാക്കനാപ്പള്ളി, സുമ റെജി, തോമസ് മോഡി, റിന്റോ തോപ്പിൽ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.