മഷ്റൂം പ്രൊഡക്ഷൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ
1263954
Wednesday, February 1, 2023 10:19 PM IST
പീരുമേട്: പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പുതിയതായി പീരുമേട്ടിൽ ആരംഭിച്ച മഷ്റൂം പ്രൊഡക്ഷൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം സൊസൈറ്റി പ്രസിഡന്റും വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ നിർവഹിച്ചു. സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജിൽസൺ ജെയിംസ് കുന്നത്ത്പുരയിടം, ജോയിന്റ് ഡയറക്ടർ ഫാ. ബ്രിജേഷ് പുറ്റുമണ്ണിൽ എന്നിവർ പ്രസംഗിച്ചു.
കൂണിന്റെ ഉത്പാദനവും ആവശ്യമായ പരിശീലന പരിപാടികളും വിപണനവുമാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. കർഷകർക്കും വീട്ടമ്മമാർക്കും ഇതു വളരെ ഉപകാരപ്രദമായ സംരംഭമാണ്.