ഓർമിക്കാൻ
1246922
Thursday, December 8, 2022 11:08 PM IST
പണ്ടാരക്കളം ഫ്ളൈഓവറില്‍ ഗതാഗത നിരോധനം
ചങ്ങനാശേരി: എസി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പണ്ടാരക്കളം ഫ്ളൈ ഓവറിന്റെ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ഇന്നു രാത്രി ഒമ്പതു മുതല്‍ നാളെ രാവിലെ ആറുവരെ നടത്തും. കോണ്‍ക്രീറ്റ് ചെയ്യുന്ന വാഹനങ്ങള്‍ നിലവിലെ സര്‍വീസ് റോഡില്‍ നിര്‍ത്തിയിട്ടാണ് പ്രവൃത്തികള്‍ നടത്തുന്നത്. അതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം സാധിക്കുന്നതല്ല.
ഈ ഭാഗത്തൂടെ കടന്നു പോകാനുള്ള എല്ലാ വാഹനങ്ങളും മേല്പറഞ്ഞ സമയങ്ങളില്‍ (എമര്‍ജന്‍സി വാഹനങ്ങള്‍ ഉള്‍പ്പെടെ) പെരുന്ന, തിരുവല്ല, അമ്പലപ്പുഴ വഴിയോ പൂപ്പള്ളി, ചമ്പക്കുളം എസ്എന്‍ കവലവഴി ആലപ്പുഴക്കും ആലപ്പുഴയില്‍നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ തിരുവല്ല വഴിയോ എസ്എന്‍ കവല, ചമ്പക്കുളം, പൂപ്പള്ളി വഴി പോകേണ്ടതുമാണ്. കൈനകരി റോഡില്‍ മട വീണ് സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതവും സാധ്യമല്ല.
വൈദ്യുതി മുടങ്ങും
ആറന്മുള: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ കാഞ്ഞിരവേലി, കുറുന്താര്‍, കോഴിമല പ്രദേശങ്ങളില്‍ ഇന്നു രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.
മല്ലപ്പള്ളി: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പൂച്ചവാല്, പ്ലൈവുഡ് 1, പ്ലൈവുഡ് 2, ദേവി ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ ഇന്നു രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.