എംഡിഎംഎയുമായി യുവാവ് പിടിയിൽ
1600172
Thursday, October 16, 2025 5:59 AM IST
കൊട്ടാരക്കര: ഇരുപത്തിരണ്ട് ഗ്രാം എംഡിഎംഎയും ആയി അഞ്ചൽ സ്വദേശിയായ യുവാവ് പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് കൊട്ടാരക്കര മൈലത്ത് പെട്രോൾ പമ്പിന് സമീപത്ത് നിന്നുമാണ് അഞ്ചൽ പുത്തൻവിള വീട്ടിൽ അഭയി (25)നെ പോലീസ് പിടികൂടിയത്.
ഇന്നലെ ഉച്ചക്ക് സ്വകാര്യ ബസിൽ കൊട്ടാരക്കര മൈലം കുന്നക്കരയിലുള്ള പമ്പിന് സമീപം ഇറങ്ങിയപ്പോൾ ഡാൻഡാഫ് സംഘം പിടികൂടുകയായിരുന്നു. ബാഗിലും മറ്റും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ ദേഹ പരിശോധന നടത്തിയപ്പോൾ മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഇരുപത്തിരണ്ട് ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുക്കുകയായിരുന്നു. കൊല്ലം റൂറൽ ഡാൻസാഫ് ടീം എസ് ഐ മാരായ ജ്യോതിഷ് ചിറവൂർ, ബാലാജി. എസ്. കുറുപ്പ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.