കണ്ടച്ചിറ സെന്റ് ആന്റണീസ് കുരിശടി തിരുനാൾ
1600368
Friday, October 17, 2025 6:04 AM IST
കൊല്ലം: കണ്ടച്ചിറ സെന്റ് തോമസ് പള്ളിയിലെ സെന്റ് ആന്റണി കുരിശടി തിരുനാൾ ഇന്ന് ആരംഭിക്കും. വൈകുന്നേരം അഞ്ചിനു ജപമാല , ലിറ്റിനി, നൊവേന ,കൊടിയേറ്റ്, വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പ് വരവേൽപ്പും പ്രതിഷ്ഠയും തുടങ്ങിയവ നടക്കും.
നാളെ വൈകുന്നേരം അഞ്ചിനു ജപമാല ,ലിറ്റിനി, ദിവ്യബലി ,പ്രദക്ഷിണം. ഞായറാഴ്ച രാവിലെ ഒന്പതിനു തിരുനാൾ സമൂഹ ബലി കൊടിയിറക്ക് എന്നിവ നടക്കും.