ലോക വിദ്യാർഥി ദിനം ആചരിച്ചു
1600170
Thursday, October 16, 2025 5:59 AM IST
ആയൂർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ വിദ്യാർഥിദിനം ആചരിച്ചു. മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ ജന്മ വാർഷിക ദിനമായ ഒക്ടോബർ 15 ന് അദ്ദേഹത്തെ ആദരിച്ചുകൊണ്ട് സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
എപിജെ അബ്ദുൽ കലാം തന്റെ ജീവിതത്തിലൂടെ പകർന്നു നൽകിയ മഹത്തായ സന്ദേശങ്ങൾ അനുസ്മരിച്ചു സ്കൂൾ പ്രിൻസിപ്പൽ ഫാ.അരുൺ ഏറത്ത് പ്രസംഗിച്ചു. ദിനാചരണവുമായി ബന്ധപ്പെട്ട് കുട്ടികൾ തയാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും നടന്നു.