കൊല്ലം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ കൊടിയേറ്റം
1600167
Thursday, October 16, 2025 5:59 AM IST
കൊട്ടാരക്കര: മൂന്നു ദിവസങ്ങളിലായി നടക്കുന്ന കൊല്ലം റവന്യൂ ജില്ല സ്കൂൾ കായികമേളയ്ക്ക് കൊട്ടാരക്കരയിൽ തുടക്കം കുറിച്ചു. കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തി, കുണ്ടറ എഇഒ ശശിധരൻ പിള്ള, പ്രിൻസിപ്പൽ ആർ. പ്രദീപ്, റവന്യൂ ജില്ലാ സെക്രട്ടറി എസ്. പ്രദീപ്കുമാർ ,പരവൂർ സജീബ്, പബ്ലിസിറ്റി കൺവീനർ സാംസൻ വാളകം, ജി.ബാലചന്ദ്രൻ, സക്കറിയ മാത്യു,ഉഖൈയൽ, എന്നിവർ പങ്കെടുത്തു.
ഇന്നു രാവിലെ 9.30ന് കായികമേളയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
പെരുമഴ: മത്സരങ്ങൾ മാറ്റി
കൊട്ടാരക്കര: റവന്യൂ ജില്ല കായിക മേള നടക്കുന്ന കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ മൈതാനിയിലേയ്ക്ക് മത്സരത്തിനിടെ പെയ്തിറങ്ങിയ പെരുമഴ കായിക താരങ്ങളെയും, സംഘാടകരെയും ഒരു പോലെ ദുരിതത്തിലാഴ്ത്തി. മഴ പെയ്ത സമയത്ത് ജൂനിയർ പെൺകുട്ടികളുടെ മൂവായിരം മീറ്റർ നടത്ത മത്സരം നടക്കുകയായിരുന്നു.
പതിനഞ്ച് റൗണ്ടുകളുള്ള നടത്ത മത്സരം എട്ടാം റൗണ്ട് തുടങ്ങിയപ്പോൾ തന്നെ മഴ ഇരച്ചുപാഞ്ഞെത്തി. പെരുമഴയെ അവഗണിച്ച് നടത്തമത്സരം തുടരുകയായിരുന്നു. മത്സരത്തിനിടെ കാൽ വഴുതി വീണ് ഒരു മത്സരാർഥിക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ നടക്കേണ്ടിയിരുന്ന സീനിയർ ബോയ്സിന്റെ 5000മീറ്റർ നടത്തം, ജൂനിയർ ബോയ്സിന്റെ 3000മീറ്റർ നടത്തം, സീനിയർ ഗേൾസിന്റെ 3000മീറ്റർ നടത്തം, ജൂനിയർ ബോയ്സിന്റെ ഹൈജംപ് എന്നീ മത്സരഇനങ്ങൾ മാറ്റി വച്ചു.
കായികമേള: 38 ഇനങ്ങൾ പൂർത്തിയാക്കി
കൊട്ടാരക്കര: റവന്യൂജില്ലാകായികമേളയിൽ അഞ്ചൽ ഉപജില്ല മുന്നിൽ. അഞ്ചൽ ഉപജില്ല 48 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത്. പുനലൂർ ഉപജില്ല 23 പോയിന്റുമായി രണ്ടാം സ്ഥാനവും, കൊട്ടാരക്കര ഉപജില്ല 22 പോയിന്റുമായി മൂന്നാം സ്ഥാനവുംനേടി.
ജൂനിയർ ബോയ് അഞ്ച് കിലോമീറ്റർ റേസ് വാക്ക്, സീനിയർ ബോയ് സീനിയർ ഗേൾസ് വിഭാഗത്തിൽ അഞ്ച് കിലോമീറ്റർ മൂന്ന് കിലോമീറ്റർ റേസ് വാക്ക് ട്രാക്ക് ഇനത്തിലും ത്രോ ഇനത്തിൽ ഹാമർ ത്രോ ജൂനിയർ ബോയ് ജൂനിയർ ഗേൾസ്, സീനിയർ ബോയ് സീനിയർ ഗേൾസ് എന്നീ ഇനങ്ങളാണ് നടക്കാൻ ഉള്ളത്. നാളെ രാവിലെ എട്ടുമുതൽ ഈ മത്സരങ്ങൾ നടത്തും.