അക്ഷരനിറവ് : ജില്ലാതലഉദ്ഘാടനത്തിന് വേദിയായി ബ്രൂക്ക് ഇന്റർനാഷണൽ
1600175
Thursday, October 16, 2025 5:59 AM IST
ശാസ്താംകോട്ട: കുട്ടികളിൽ വായനശീലം വർധിപ്പിക്കുന്നതിനും മലയാളത്തിന്റെ മഹത്വവും പ്രാധാന്യവും വിദ്യാർഥികൾക്കിടയിൽ എത്തിക്കുന്നതിനുമായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ ആരംഭിച്ച അക്ഷരനിറവ് പുസ്തകമേളയുടെ ജില്ലാതല ഉദ്ഘാടനം ബ്രൂക്ക് ഡയറക്ടർ റവ. ഫാ. ഡോ. ജി .എബ്രഹാം തലോത്തിൽ നിർവഹിച്ചു.
കേരള സംസ്ഥാന ബാല സാഹിത്യഇൻസ്റ്റിറ്റ്യൂട്ട് ഫിനാൻസ് ഓഫീസർ സൂര്യനാരായണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാഭ്യാസ വിചക്ഷണൻ വിൻഫ്രിഡ് റോത്ത് കവയിത്രിയും ബ്രൂക്ക് അധ്യാപികയുമായ ദീപിക രഘുനാഥിനെ ആദരിച്ചു. ഒക്ടോബർ 17 വരെയാണ് പുസ്തകപ്രദർശനം .