പന്മന ബ്ലോക്ക് കോൺഗ്രസ് വിശ്വാസ സംഗമം നടത്തി
1600369
Friday, October 17, 2025 6:04 AM IST
ചവറ : പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വാസ സംഗമം നടത്തി. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് തേവലക്കര ചേനങ്കര ജംഗ്ഷനിൽ കോൺഗ്രസ് നടത്തിയ വിശ്വാസ സംഗമം കെപിസിസി വക്താവ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു.
പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷനായി. കോലത്ത് വേണുഗോപാൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി,
ഡിസിസി ജനറൽ സെക്രട്ടറി വിഷ്ണു വിജയൻ, നിഷ സുനീഷ്, കോണിൽ രാജേഷ്, അൻവർ കാട്ടിൽ, ശിവപ്രസാദ്, ബിജു കുമാർ, പാലയ്ക്കൽ ഗോപൻ, ഷമീർ പൂതക്കുളം, ഷംല നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.