കൊല്ലം: ​ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ 2025 ജൂ​ലൈ- ഓ​ഗ​സ്റ്റ് സെ​ഷ​ൻ യു ​ജി/ പി ​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​വ​ർ​ക്കു​ള്ള ഇ​ൻ​ഡ​ക്‌ഷൻ പ്രോ​ഗ്രാം 19 ന് ​ന​ട​ക്കും.

പ​ഠി​താ​ക്ക​ൾ അ​വ​ർ തെര​ഞ്ഞെ​ടു​ത്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ അ​ഡ്മി​റ്റ്‌ കാ​ർ​ഡും ഒ​രു അം​ഗീ​കൃ​ത തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി എ​ത്തി​ച്ചേ​ര​ണം. അ​ഡ്മി​റ്റ് കാ​ർ​ഡ് സ്റ്റു​ഡ​ന്‍റ് പ്രൊ​ഫൈ​ലി​ൽ നി​ന്നും നേ​രി​ട്ട് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.​ഹാ​ജ​രാ​കേ​ണ്ട സ​മ​യം, മ​റ്റു ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച ഇ​മെ​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പ​ഠി​താ​ക്ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റാ​യ www.sgou.ac.in ൽ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.​അ​ഡ്മി​ഷ​ൻ ല​ഭി​ച്ച​വ​ർ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള ലേ​ണേ​ർ ര​ജി​സ്ട്രേ​ഷ​ൻ ഗൂ​ഗി​ൾ ഫോം ​ഒ​ക്ടോ​ബ​ർ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് മു​ൻ​പാ​യി പൂ​രി​പ്പി​ക്കേ​ണ്ട​താ​ണ്.​

പ​ഠ​ന​കേ​ന്ദ്രം തി​ര​ഞ്ഞെ​ടു​ക്കാ​ത്ത പ​ഠി​താ​ക്ക​ൾ ഏ​റ്റ​വും അ​ടു​ത്ത പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കേ​ര​ള​ത്തി​ലെ 40 പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സി​ല​ർ പ്രഫ. ഡോ.വി.പി. ​ജ​ഗ​തി രാ​ജ് , സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ൾ, ര​ജി​സ്ട്രാ​ർ, വി​വി​ധ പ​ഠ​ന സ്കൂ​ൾ മേ​ധാ​വി​ക​ൾ,

അ​സി​സ്റ്റ​ന്‍റ് പ്രഫസ​ർ​മാ​ർ എ​ന്നി​വ​ർ വി​വി​ധ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ഠി​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കും. യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബോ​ധ​ന രീ​തി, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, പ​ഠ​ന ക്ര​മം എ​ന്നി​വ ഉ​ൾ​പ്പ​ടെ യൂ​ണി​വേ​ഴ്സി​റ്റി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും ഇ​ൻ​ഡ​ക്ഷ​ൻ പ്രോ​ഗ്രാ​മി​ൽ വി​ശ​ദീ​ക​രി​ക്കും. പ​ഠി​താ​ക്ക​ൾ​ക്ക് സം​ശ​യ​നി​വാ​ര​ണ​ത്തി​നും അ​വ​സ​ര​മു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0474-2966841,9188909901,9188909902