17 കാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 51 വർഷം കഠിന തടവ്
1599918
Wednesday, October 15, 2025 6:12 AM IST
കൊല്ലം: 17 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പോക്സോ അടക്കമുള്ള വകുപ്പുകളിൽ 51 വർഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും. ഉളിയകോവിൽ ജാനകി നിവാസിൽ നിന്നും കിളികൊല്ലൂർ കന്നിമേൽ ചേരിയിൽ താമസിച്ചിരുന്ന മബിനു (38 )വിനെയാണ് ശിക്ഷിച്ചത്. കൊല്ലം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ.സമീർ ആണ് വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ 17 മാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം.
ശിക്ഷ ഒരുമിച്ചു അനുഭവിച്ചാൽ മതിയാകും. പിഴ ഒടുക്കിയാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും ഈ തുകയ്ക്ക് പുറമേ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും അതിജീവതയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിനും വിധിയിൽ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് ശുപാർശ ചെയ്തിട്ടുണ്ട്.
2022 ലാണ് കേസിനാസ്പദമായ സംഭവം. കിളികൊല്ലൂർ ഐഎസ്എച്ച്ഒ ആയിരുന്ന എൻ.ഗിരീഷാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.