മോദിഭരണത്തിൽ രാജ്യം നേടിയത് വൻ വളർച്ച: അഡ്വ.എസ് .സുരേഷ്
1599630
Tuesday, October 14, 2025 6:56 AM IST
കുണ്ടറ: പത്ത് വർഷം മുമ്പ് ലോകത്തെ അഞ്ച് ദരിദ്രരാജ്യങ്ങളിൽ ഒന്നായി രുന്നു ഇന്ത്യയുടെ സ്ഥാനമെങ്കിൽ മോദിസർക്കാർ അധികാരമേറ്റ ശേഷം ലോക സാമ്പത്തിക ശക്തികളിൽ നാലാം സ്ഥാനത്തായി രാജ്യം മാറിയതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .എസ് സുരേഷ് പറഞ്ഞു.
ബിജെപി പെരിനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ചെറുമൂട്ടിൽ സംഘടിപ്പിച്ച വികസിത പെരിനാട് ബഹുജന സംഗമപരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നുഅദ്ദേഹം. പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷാജു അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം വിനോദ്, സംസ്ഥാനസമിതി അംഗം വെള്ളിമൺ ദിലീപ് , ജില്ലാ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, പ്രതിലാൽ, മണ്ഡലം പ്രസിഡന്റ് സച്ചു പ്രസാദ് , ചിറക്കോണം സുരേഷ്തുടങ്ങിയവർ പ്രസംഗിച്ചു.