യോഗ ഹാൾ ഉദ്ഘാടനം ചെയ്തു
1599119
Sunday, October 12, 2025 6:01 AM IST
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ചെമ്പകരാമനല്ലൂർ വാർഡിൽ പനച്ചവിള ഹോമിയോ ആശുപത്രിയോട് ചേർന്ന് പണി കഴിപ്പിച്ച ആയുഷ് യോഗ ഹാളിന്റെ ഉദ്ഘാടനം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ നിർവഹിച്ചു. 2023-24 വർഷത്തെ നാഷണൽ ആയുഷ് മിഷൻ അനുവദിച്ച അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് യോഗഹാൾ പണി കഴിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ രാജീവ് കോശി, മെമ്പറൻമാരായ ഷൈനി സജീവ്, കെ. അജിതകുമാരി, എ.എം.റാഫി,പി. അനിൽകുമാർ, സുശീലാമണി, ഷീജാ ദിലീപ്, തങ്കമണി , സിനി സുരേഷ്, പുനലൂർ ഹോമിയോ മെഡിക്കൽ സൂപ്രണ്ട് ഡോ. ബിജി, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സുനിതകുമാരി,യോഗ ഇൻസ്ട്രക്ടർ ഡോ. നിസ സലാഹുദ്ദീൻ എന്നിവർ പ്രസംഗിച്ചു.