കൊ​ല്ലം: അ​ഞ്ചാ​മ​ത് പി.​സി.​വി​നോ​ദ് ചി​ത്ര​ക​ലാ പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും ശി​ല്പി​യും ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​യ ആ​ശ്രാ​മം സ​ന്തോ​ഷ് അ​ർ​ഹ​നാ​യി. ഡോ. ​പി.​സി.​സ​ലിം, ഡോ. ​ഇ​ന്ദ്ര​ബാ​ബു, ഡോ. ​കെ.​ജി. ചി​ത്ര എ​ന്നി​വ​ര​ട​ങ്ങി​യ വി​ദ​ഗ്ധ സ​മി​തി​യാ​ണ് ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. 10,001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്.

വി​നോ​ദി െ ന്‍റ ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ 26 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​ന്മ​നാ​ടാ​യ കു​ഴി​മ​തി​ക്കാ​ട് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ ബി.​ഡി. ദ​ത്ത​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കു​മെ​ന്ന് വി​നോ​ദ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​പി.​സി. സ​ലിം അ​റി​യി​ച്ചു.