ലഹരിക്കെതിരെ കുട്ടി പോലീസിന്റെ ബോധവത്ക്കരണ കാമ്പയിൻ
1599125
Sunday, October 12, 2025 6:14 AM IST
കൊട്ടിയം : ലഹരി ഉപയോഗം പ്രതിരോധിക്കാൻ കുട്ടികളിൽ ബോധവത്ക്കരണം ശക്തിപ്പെടുത്താനായി മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനും എസ് പി സി യൂണിറ്റും സംയുക്തമായി നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. "യഥാർഥ ഹീറോകൾ ലഹരിക്ക് ഇല്ല പറയുന്നു' എന്നത് മുന്നോട്ടു വച്ചാണ് ഫൗണ്ടേഷൻ കാമ്പയിന് തുടക്കം കുറിച്ചത്.
ലഹരിയുടെ ദോഷഫലങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകളും ഇൻട്രാക്റ്റീവ് സെഷനുകളും സത്യവാങ്മൂലവും പരിപാടിയിൽ ഉൾപ്പെടുത്തി ലഹരി വിരുദ്ധ ജീവിതത്തിനായുള്ള പ്രതിജ്ഞയോടെ പരിപാടി സമാപിച്ചു.
പ്രഥമ അധ്യാപിക വൈ. ജൂഡിത്ത് ലത, സബ് ഇൻസ്പെക്ടർ വൈ. സാബു, കോഡിനേറ്റർ ആതിര, ഡി.ഐ. രമ്യ, സിപിഒ മാരായ അനില, എയ്ഞ്ചൽ മേരി, അധ്യാപകരായ ജിസ്മി, സിസ്റ്റർ ജോയൽ, ജെയ്സി, റിജോ എന്നിവർ പ്രസംഗിച്ചു.