അഞ്ചലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റം
1599393
Monday, October 13, 2025 6:40 AM IST
അഞ്ചല്‍ : ശബരിമലയിലെ സ്വര്‍ണപാളി വിവാദവുമായി ബന്ധപ്പെട്ടു നടത്തിയ മാര്‍ച്ചിനിടെ ഷാഫി പറമ്പില്‍ എംപിക്കു നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചു അഞ്ചല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു പ്രതിഷേധിച്ചു.
കോളജ് ജംഗ്ഷനില്‍ നിന്നും പ്രകടനമായി ആര് ഒ ജംഗ്ഷന് വഴി ചന്തമുക്കില്‍ എത്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. ഇത് തടയാന്‍ ശ്രമിച്ച പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. റോഡിലിരുന്നും കിടന്നുമായിരുന്നു പ്രതിഷേധം.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോയിത്തല മോഹനൻ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. കെപിസിസി സെക്രട്ടറി സൈമണ്‍ അലക്സ് , എസ്.ഇ. സഞ്ജയ്ഖാന്‍, സാബു എബ്രഹാം, പി.ബി. വേണുഗോപാല്‍, സൈനബാബീവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാപ്ഷൻ... അഞ്ചലില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധംബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് തോയിത്തല മോഹനന് ഉദ്ഘാടനം ചെയ്യുന്നു