എ​ഴു​കോ​ൺ : അ​മ്പ​ല​ത്തുംകാ​ല കോ​തു​മ്പി​ൽ കാർ മറിഞ്ഞു. കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും കു​ണ്ട​റ​യി​ലേ​ക്ക് വ​ന്ന അ​മ്പ​ല​ത്തും​കാ​ല സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ഫ്റ്റ് ഡി​സ​യ​ർ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ടാ​റ്റാ പ​ഞ്ച് കാ​ർ റോ​ഡി​ലേ​ക്ക് ക​യ​റു​മ്പോ​ൾ സ്വി​ഫ്റ്റ് കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ​ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്വി​ഫ്റ്റ് കാ​ർ മ​റി​ഞ്ഞു.

നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി സ്വി​ഫ്റ്റി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ഴു​കോ​ൺ പോ​ലീ​സ് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.