കു​ണ്ട​റ : കു​ണ്ട​റ​യി​ൽ കാ​ട്ടു​പ​ന്നി ഇ​റ​ങ്ങി . ഇ​ള​മ്പ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ പെ​രു​മ്പു​ഴ മാ​ട​ൻ​കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ം ഇ​ന്ന​ല പുലർച്ചെയാണ് കാ​ട്ടു​പ​ന്നി ക​ട​ന്ന് പോ​കു​ന്ന​താ​യി ക​ണ്ട​ത്. പ്ര​വാ​സി​യാ​യ പെ​രു​മ്പു​ഴ വി​പി​ൻ നി​വാ​സി​ൽ വി​പി​ന്‍റെ വീ​ട്ടി​ലെ സി​സി ടിവിയിൽ ആ​ണ് ദൃ​ശ്യം പ​തി​ഞ്ഞ​ത് . ഈ പ​രി​സ​ര​ത്ത് കാ​ടു മൂ​ടി​യ പു​ര​യി​ട​ങ്ങ​ൾ ധാ​രാ​ളം ഉ​ള്ള​തി​നാ​ൽ രാ​ത്രി​യി​ൽ ഇ​ഴ ജ​ന്തു​ക്ക​ളുടെയും മ​റ്റും താവളമാണ്. പ​ന്നി ഇ​റ​ങ്ങി​യ​തി​നാ​ൽ പ്രദേശവാസികൾ ഭീ​തി​യി​ലാ​ണ്.