ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് നന്മയുടെ ആള്‍രൂപം: ബിഷപ്പ് സാമുവേല്‍ മാര്‍ ഐറേനിയോസ്
1599621
Tuesday, October 14, 2025 6:56 AM IST
അഞ്ചല്‍ : ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് നന്മയുടെ ആള്‍രൂപമായിരുന്നുവെന്ന് പത്തനംതിട്ട രൂപതാധ്യക്ഷന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു.
മാര്‍ ഗ്രിഗോറിയോസിന്റെ 31-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എംസിഎ അഞ്ചല്‍ വൈദിക ജില്ലയുടെ നേതൃത്വത്തില്‍ 19 ഇടവകകളും അഞ്ചല്‍ മാര്‍ ഗ്രിഗോറിയോസ് കാമ്പസിലെ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ അനുസ്മരണയോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. അഞ്ചല്‍ സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എംസിഎ സഭാതല സമിതി പ്രസിഡന്റ് എസ്.ആര് ബൈജു ഉദ്ഘാടനം ചെയ്തു.
എംസിഎ അഞ്ചല്‍ വൈദിക ജില്ലാ പ്രസിഡന്റ് രാജന് ഏഴംകുളം അധ്യക്ഷത വഹിച്ച യോഗത്തില്‍ എംസിഎ മേജര്‍ അതിഭദ്രാസന സമിതി പ്രസിഡന്റ് റെജിമോന് വര്‍ഗീസ്, സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. ജോണ്സണ് പുതുവേലില്‍, അഞ്ചല്‍ വൈദിക ജില്ലാ വികാരി റവ. ഫാ. ബോവസ് മാത്യു, എംസിഎ സഭാതല മാനേജിംഗ് കമ്മിറ്റി അംഗം ഡോ.കെ.വി. തോമസ് കുട്ടി, വൈദിക ജില്ലാ ഉപദേഷ്ടാവ് റവ. ഫാ. ജോഷ്വാ കൊച്ചുവിളയില്‍, എംസിഎ വൈദിക ജില്ലാ സെക്രട്ടറി എന്‍.വി. വിന്‍സെന്റ് എന്നിവര്‍ പ്രസംഗിച്ചു.
സെന്റ് ജോസഫ്സ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. സിസ്റ്റര്‍ ലില്ലി തോമസ്, സെന്റ് ജോണ്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി പോത്തന്, സെന്റ് ജോണ്‍സ് കോളേജ് ബര്‍സാര്‍ റവ. ഫാ. ക്രിസ്റ്റി ചരുവിള, ഡിഎം. കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ ലിസി മരിയ, എംസിവൈഎം പ്രസിഡന്റ് ജോസഫ് കെവിന് ജോര്‍ജ്, എംസിഎംഎഫ് അതിരൂപത പ്രസിഡന്റ് ലൗലി രാജന്, എംസിഎംഎഫ് വൈദിക ജില്ലാ പ്രസിഡന്റ് സുജ ജോസ്, എംസിഎ യൂണിറ്റ് പ്രസിഡന്റ് അനില്‍ എബ്രഹാം, മേജര്‍ അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ലാലി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.