പുഞ്ചിരിമുക്കിലെ പഞ്ചായത്ത് റോഡ് ദുരവസ്ഥയിൽ
1599392
Monday, October 13, 2025 6:40 AM IST
കൊല്ലം: തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഇരുപതാം വാർഡിൽ തൈക്കാവ് ജംഗ്ഷനിൽ പുഞ്ചിരിമുക്കിൽ നിന്നും വടക്കോട്ടുള്ള പഞ്ചായത്ത് റോഡ് അഞ്ചു വർഷമായി തകർന്ന് കിടക്കുകയാണ്. കുടിവെള്ള പദ്ധതിക്കായി വെട്ടിപ്പൊളിച്ചതോടെയാണ് റോഡ് ഗതാഗത യോഗ്യമല്ലാതായത്. പ്രദേശത്തെ അറുപതോളം കുടുംബങ്ങളാണ് യാത്രാദുരിതം അനുഭവിക്കുന്നത്.
വൃദ്ധരെയും കുഞ്ഞുങ്ങളെയും രോഗികളെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ഒരു ഓട്ടോ റിക്ഷ വിളിച്ചാൽ പോലും വരാത്ത സ്ഥിതിയാണുള്ളത്. പ്രദേശവാസികൾ നിരവധി പരാതികളും നിവേദനങ്ങളും നൽകി പ്രതിഷേധയോഗങ്ങൾ നടത്തിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. റോഡ് ഉപരോധം തുടങ്ങിയ പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് പുഞ്ചിരിമുക്ക് പൗരസമിതി പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.