വാഹനാപകടത്തിൽ യുവാവിന് പരിക്ക്
1599618
Tuesday, October 14, 2025 6:56 AM IST
കുളത്തൂപ്പുഴ : മലയോര ഹൈവെയിൽ കുളത്തുപ്പുഴ മടത്തറ പാതയിൽ കല്ലുവെട്ടാംക്കുഴി ജംഗ്ഷനിൽ സമീപം കഴിഞ്ഞ ദിവസം കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്കേറ്റു.
അമിത വേഗതയിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ വളവു തിരിയവേ നിയന്ത്രണം തെറ്റി ഇരുചക്രവാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കല്ലുകുഴി രാജ്മഹലിൽ ബനഗൽരാജിന് ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കടയ്ക്കൽ താലുക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ കുളത്തുപ്പുഴ പോലീസ് കേസ് എടുത്തു.