പ്രവാസി പരവൂർ പ്രതിഭാസംഗമം നടത്തി
1599629
Tuesday, October 14, 2025 6:56 AM IST
പരവൂർ: പ്രവാസി പരവൂരിന്റെ പ്രതിഭാസംഗമംകോട്ടപ്പുറം എൽപി സ്കൂളി ൽ വച്ച് നടത്തി. സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം ശാസ്ത്ര ഉപസമിതി അംഗംഡോ. ആർ. പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു. ഹരീഷ്, വൈശാഖ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.ചടങ്ങിൽ വിദ്യാഭ്യാസമികവ് തെളിയിച്ച പ്രവാസി കുടുംബത്തിലെ കുട്ടികളെയും നാട്ടിലെ ബഹുമുഖപ്രതിഭകളെയും അനുമോദിച്ചു.
വൈസ് പ്രസിഡന്റ് ശ്രീജ മധുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഹരീഷ് കുമാർ, ഉപദേശക സമിതി അംഗം സത്യപ്രകാശ് എന്നിവർ പ്രസംഗിച്ചു.