ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ സമ്മേളനം
1599615
Tuesday, October 14, 2025 6:56 AM IST
പരവൂർ : ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷൻ പരവൂർടൗൺ യൂണിറ്റ് സമ്മേളനം നടന്നു. പരവൂർ റീജിയണൽ കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ യൂണിറ്റ് പ്രസിഡന്റ് ഉദയൻ തപസ്യയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം മേഖല പ്രസിഡന്റ് ദേവലാൽ ഡി.മാക്സ് ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗങ്ങളെ ജില്ലാ സെക്രട്ടറി ജിജോ പരവൂർ ആദരിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് സംസ്ഥാന കമ്മിറ്റി അംഗം അരുൺ പനയ്ക്കൽ വിതരണം ചെയ്തു.
പരവൂർ ദേവരാജൻ മാസ്റ്ററുടെ ജീവചരിത്രം ചിത്രങ്ങളിലൂടെ ലോകത്തെ അറിയിച്ച യൂണിറ്റ് അംഗം ജിജോ പരവൂരിനെ സമ്മേളനത്തിൽ ആദരിച്ചു. ജില്ല പിആർഒ അനിൽ വേളമാനൂർ , മേഖല സെക്രട്ടറി വിജയകുമാർ ഫ്ലാഷ്, മേഖല ട്രഷറർ അനുരൂപ്, വിജയകുമാർ, അഖിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ ഫോട്ടോഗ്രഫർമാർ പകർത്തിയ ചിത്രങ്ങൾ ഉൾപ്പെടുത്തിയുളള ഫോട്ടോ പ്രദർശനവും, അംഗങ്ങൾക്കു വേണ്ടി എഐ സാധ്യതകൾ ഉപയോഗിച്ചുള്ള റീടച്ച് വർക്കുകൾ എന്ന വിഷയത്തിൽ മുൻ ജില്ലാ സെക്രട്ടറി വിൽസൺ ആന്റണി നയിച്ച ഫോട്ടോഗ്രഫി ക്ലാസും നടന്നു.