തിരുമുക്ക് അടിപ്പാത സമരത്തിൽ സ്മൃതി സാംസ്കാരിക വേദിയും
1599389
Monday, October 13, 2025 6:37 AM IST
ചാത്തന്നൂർ : തിരുമുക്കിൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത ശാസ്ത്രീയമായി പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് തിരുമുക്ക് അടിപ്പാത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന റിലേസത്യഗ്രഹ സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസം പരവൂർ തെക്കുംഭാഗം സ്മൃതി സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിലാണ് റിലേസത്യഗ്രഹം നടന്നത്. സ്മൃതി സാംസ്ക്കാരിക വേദി ജോയിന്റ് സെക്രട്ടറി യാസർ അരാഫത്ത് സത്യഗ്രഹം അനുഷ്ടിച്ചു.
പരവൂർ മുനിസിപ്പൽ ചെയർമാൻ പി.ശ്രീജ റിലേ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി എ.ഷുഹൈബ് അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എൻ. ഉണ്ണികൃഷ്ണൻ, മടന്തകോട് രാധാകൃഷ്ണൻ, ഡി.സുധീന്ദ്രബാബു, തട്ടാമലരാജൻ, ഷിബിനാഥ്, സതീഷ് വാവറ, പി.ദിനകരൻ, ചാക്കോ ജോൺ, അനിൽകുമാർ, പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ പി.കെ.സുഭാഷ്,അനസ് തുടങ്ങിയവർ പ്രസംഗിച്ചു.
സമരവേദിയിൽ കവികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത അനുഭാവ ധർണയും സാംസ്കാരിക സംഗമവും നടന്നു.
സത്യഗ്രഹ സമരത്തിന്റെ ഇരുപത്തി ആറാം ദിവസമായ ഇന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പരവൂർ മുനിസിപ്പൽ സെക്രട്ടറി അൻഷാദ് അഹമ്മദ് സത്യഗ്രഹമനുഷ്ടിക്കും. രാവിലെ പരവൂർ മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജയ് ഷരീഫ് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലാണ് ഇന്ന് സത്യഗ്രഹം നടക്കുന്നത്.