ക​ല്ല​ട: മ​ൺ​ട്രോ​തു​രു​ത്ത് കി​ട​പ്പു​റം ഒ​ന്നാം വാ​ർ​ഡി​ൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​യി പ​രാ​തി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രമായിരുന്നു സം​ഭ​വം. ചെ​റു​തോ​ടും വെ​ള്ള​ക്കെ​ട്ടു​ക​ളും ഉ​ള്ള തെ​ങ്ങും പ​ണ​യു​ടെ ഇ​ട​യി​ലേ​ക്കാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. ദു​ർ​ഗ​ന്ധം പ​ര​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ നോ​ക്കു​മ്പോ​ഴാ​ണ് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത് കാ​ണു​ന്ന​ത്. ആ​ശാ​വ​ർ​ക്ക​ർ​മാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി.

തു​ട​ർ​ന്ന് ഇ​ന്ന​ലെ ഈ ​പ്ര​ദേ​ശ​ത്ത് വാ​ക്സി​ൻ എ​ടു​ക്കാ​ൻ എ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ മാലിന്യം നീക്കം ചെയ്യാത്തതിനെതുടർന്ന് നാ​ട്ടു​കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. മാ​ലി​ന്യം വെ​ള്ള​ത്തി​ൽ ക​ല​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ൽ നീ​ക്കം ചെ​യ്യാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​റി​യി​ച്ചു. വീ​ണ്ടും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്താ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ പോ​ലീ​സ് എ​ത്തി നാ​ട്ടു​കാ​രെ അ​നു​ന​യി​പ്പി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.