ചിറ്റയത്ത് ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു
1599130
Sunday, October 12, 2025 6:14 AM IST
കൊല്ലം: കൊല്ലം സിറ്റി പോലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ പദ്ധതിയുടെയും സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെയും ഭാഗമായി അഞ്ചാലുമ്മൂട് ചിറ്റയം ഐ എച്ച് ഡി പി ഉന്നതിയിൽ ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു.
അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ബാബുവിന്റെ അധ്യക്ഷതയിൽ ചടങ്ങ് കൊല്ലം സിറ്റി പോലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. സദസിൽ പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. കൊല്ലം അസിസ്റ്റന്റ് കമ്മീഷണറായ എസ്.ഷരീഫ്, ചിറ്റയം ജനമൈത്രി പോലീസ് ഓഫിസറായ രാജേഷ് കുമാർ, വാർഡ് മെമ്പർമാരായ ബിന്ദു, രഞ്ജിനി, മനോരാജ് എന്നിവർ പ്രസംഗിച്ചു.
മുക്ത്യോദയം ജില്ലാ കോർഡിനേറ്ററായ സബ് ഇൻസ്പെക്ടർ രാജു, സബ് ഇൻസ്പെക്ടർ ആർ. രാജീവ് , കൗൺസിലർമാരായ ദേവിക മോഹൻ, കാൾട്ടൺ ഫെർണാണ്ടസ്, ഡോ. അനിതാ സുനിൽ, അഞ്ചാലുമ്മൂട് സ്റ്റേഷൻ പോലീസ് ഉദ്യോഗസ്ഥർ, അമൃത വിശ്വവിദ്യാപീഠം കോളജ് വിദ്യാർഥികൾ എന്നിവരോടൊപ്പം ചിറ്റയം ഉന്നതി നിവാസികളും ജനകീയ സദസിൽ പങ്കാളികളായി.
ജനകീയ സദസിനോടൊപ്പം സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണ ഭാഗമായി ജില്ലാ പട്ടിക ജാതിവികസന ജൂനിയർ സൂപ്രണ്ട് ആബിദ ബീവിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു.
ലഹരിക്കെതിരെ അണിചേരാം എന്ന സന്ദേശമുയർത്തി കുട്ടികൾക്ക് വേണ്ടി ചിത്രരചനാ മത്സരവും കരാട്ടേ പ്രദർശനവും നടന്നു. ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകനായ ഗണേശനെ ആദരിച്ചു. പൊതുജനപങ്കാളിത്തത്തിൽ ജനകീയ സദസ് ശ്രദ്ധേയമായി.