ഇത്തിക്കരയിലെ സഞ്ചാര സ്വാത്രന്ത്ര്യ സമരം പത്തുനാൾ പിന്നിട്ടു
1599116
Sunday, October 12, 2025 6:01 AM IST
കൊട്ടിയം:ഇത്തിക്കരയിൽ സഞ്ചാര സ്വാതന്ത്ര്യത്തിന് വേണ്ടി ജനകീയ പ്രതിഷേധ സമിതി നടത്തി വരുന്ന റിലേ സത്യഗ്രഹം പത്തുനാൾ പിന്നിട്ടു. മുന്നൂറോളം കുടുംബങ്ങൾക്കും വിവിധ പ്രദേശങ്ങളിൽ നിന്ന് ദേശീയ പാതയിലേയ്ക്ക് കടക്കേണ്ട യാത്രക്കാർക്കും ദുരിതമുണ്ടാക്കുന്ന തരത്തിൽ നിർമിക്കുന്ന ദേശീയപാതക്കെതിരെയാണ് സമരം. ഇത്തിക്കരയിൽ അടിപ്പാത നിർമിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.
ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗം എ. എസ്. രഞ്ജിത്ത് സത്യഗ്രഹം അനുഷ്ടിച്ചു. ബി ജെ പി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.പ്രതിഷേധ സമിതി കൺവീനർ ജി. രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ മുഖ്യ പ്രഭാഷണം നടത്തി.
ബിജെപി ആദിച്ചനല്ലൂർ ഏരിയ പ്രസിഡന്റ് മൈലക്കാട് സന്തോഷ്,ബിജെപി ഒ ബി സി മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ബിജു കൊച്ചമ്പനാട്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സുരേഷ്ബാബു,മുൻ ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്,ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം രാജ്, ആദിച്ചനല്ലൂർ പഞ്ചായത്ത് അംഗങ്ങളായ രഞ്ചു, ശ്രീലാൽ,ശ്രീകല സുനിൽ,ഹരി കുമാർ,ബിജെപി ജില്ലാ കമ്മിറ്റി അംഗം ശ്രീകുമാർ, രഘുനാഥപിള്ള,കുമാരദാസ്, രാധാകൃഷ്ണ പിള്ള, ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.
ഗായകരായ ബിജുലാൽ പരവൂർ, അബ്ദുൾ ജലീൽ, ഹരിചന്ദ്രൻ, അനിത എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗാനങ്ങൾ ആലപിച്ചു. വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി. ബി. ഗോപകുമാർ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിന് നേതൃത്വം നൽകി.