നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം;ഒരാൾ കൂടി അറസ്റ്റിൽ
1512453
Sunday, February 9, 2025 5:59 AM IST
ചവറ: നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാവിനെയും ബന്ധുവിനെയും ആക്രമിച്ച് കൊലപ്പെട്ടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒളിവിലായിരുന്ന യുവാവ് പിടിയിൽ. തഴവ കുതിരപന്തി കല്ലിക്കാട്ടിൽ കൃഷ്ണേന്തുവാണ് (21) - ആണ് പിടിയിലായത്. പോലീസ് പറയുന്നത്: കഴിഞ്ഞ 27- ന് വൈകുന്നേരം മൂന്നോടെ അക്രമിസംഘം കോയിവിള, പടപ്പനാൽ അരിനല്ലൂർ ഭാഗങ്ങളിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ഇതിനിടെ അക്രമി സംഘം സഞ്ചരിച്ച ബൈക്ക് കോയിവിള ഭരണിക്കാവ് സ്വദേശി ഷഹൻഷയും ബന്ധുവും സഞ്ചരിച്ച ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചപ്പോൾ ഷഹൻഷ ഇത് ചോദ്യം ചെയ്തു. തുടർന്ന് അക്രമി സംഘം സ്കൂട്ടർ തടഞ്ഞ് നിർത്തി ഷഹൻഷായെ കല്ലുവച്ച് ഇടത് കവിളിൽ ഇടിക്കുകയായിരുന്നു.
മറ്റൊരാൾ നാടൻ ബോംബ് എറിഞ്ഞു. സംഭവത്തിൽ രണ്ട് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൃഷ്ണേന്തുവിനെതിരേ മറ്റൊരു കേസും തെക്കുംഭാഗം സ്റ്റേഷനിൽ നിലവിലുണ്ട്. തെക്കുംഭാഗം സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.