കവിതയുണ്ടായത് അടിസ്ഥാന വർഗത്തിന്റെ ആഘോഷങ്ങളിൽ നിന്ന്: കുരീപ്പുഴ ശ്രീകുമാർ
1512446
Sunday, February 9, 2025 5:54 AM IST
കൊല്ലം: അടിസ്ഥാന വർഗത്തിന്റെ ആഘോഷങ്ങളിൽ നിന്നാണ് കവിത ഉണ്ടായതെന്നും മതേതരമായിരിക്കുമ്പോഴാണ് കവിത വായനക്കാരിലേക്ക് സംക്രമിക്കുന്നതെന്നും കവി കുരീപ്പുഴ ശ്രീകുമാർ.
സിദ്ധാർത്ഥ സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കവിത സാധാരണ മനുഷ്യരുടേതാണ്. സ്ത്രീകളെ എഴുത്തിൽ നിന്ന് മാറ്റി നിർത്തിയ നാടാണ് കേരളം.
ഇന്ന് ധാരാളം സ്ത്രീകൾ എഴുത്തിന്റെ മേഖലയിലേക്ക് കടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു.
ക്യാമ്പ് ഡയറക്ടർ ഇളവൂർ ശ്രീകുമാർ അധ്യക്ഷനായി. ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ സ്വാഗതം പറഞ്ഞു.
സിദ്ധാർത്ഥ സ്കൂൾ ഗ്രീൻ ക്യാമ്പസിൽ നടക്കുന്ന ക്യാമ്പിൽ ഡോ. കെ. പ്രസന്നരാജൻ, കെ. സജീവ് കുമാർ, ഡോ. മുഹമ്മദ് കബീർ, ജയൻ മoത്തിൽ എന്നിവർ ക്ലാസ് നയിച്ചു.
ഇന്ന് രതീഷ് ഇളമാട്, ഡോ. രോഷ്നി സ്വപ്ന എന്നിവർ ക്ലാസ് എടുക്കും. വിവിധ ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 35 പേർ ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പ് ഇന്ന് സമാപിക്കും.