എന്‍.കെ. പ്രേമചന്ദ്രന് റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയംഗം
1512445
Sunday, February 9, 2025 5:54 AM IST
കൊല്ലം: എന്‍.കെ. പ്രേമചന്ദ്രന് എംപിയെ സതേണ്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിലേയ്ക്കും കൊങ്കന്‍ റെയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിലേയ്ക്കും തെരഞ്ഞെടുത്തു. ഇത് സംബന്ധിച്ച് റെയില്‍വേ മന്ത്രാലയവും സതേണ്‍ റെയില്‍വേയും കൊങ്കന്‍ റെയില്‍വേയും ഉത്തരവുകള്‍ പുറപ്പെടുവിച്ചു.
റെയില്‍വേ യാത്രാ സൗകര്യങ്ങളും പുതിയ സ്റ്റേഷനുകളും ടൈംടേബിളും ഉള്‍പ്പെടെ സേവനം വര്‍ധിപ്പിക്കുക, റെയില്‍വേ നല്കുന്ന സേവനങ്ങളെ സംബന്ധിച്ച് യാത്രക്കാരുടെ അഭിപ്രായങ്ങള്‍ തേടി പരിഹാരം കണ്ടെത്തുക,
യാത്രാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുളള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തീരുമാനിക്കുന്നതിനും മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും നടപ്പാക്കാനുളള കമ്മിറ്റിയാണ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി.