അതിയന്നൂര്‍ പഞ്ചായത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു
1512441
Sunday, February 9, 2025 5:53 AM IST
പാറശാല: അതിയന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് അംഗം സി. കെ. വത്സലകുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു.
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.വി. ഷിജു പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ.അനിത, മെമ്പര്‍മാരായ മായാ റാണി , അനികുട്ടന്, പ്രേംരാജ്, രമ, എസ്.വിഷ്ണു, ഹരിന്‍ ബോസ് എന്നിവര്‍ പ്രസംഗിച്ചു.