ആംബുലൻസ് അപകടം: ഒരാൾ കൂടി മരിച്ചു
1512107
Friday, February 7, 2025 10:31 PM IST
കൊട്ടാരക്കര: രോഗിയുമായി പോയ ആംബുലൻസും കോഴി കയറ്റിവന്ന ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ബിന്ദു (44) ഇന്നലെ പുലർച്ചെ അന്തരിച്ചു.
അപകട ദിവസം മരിച്ച അടൂർ ഏനാദിമംഗലം മരുതിമൂട് ആഞ്ഞലിമൂട്ടിൽ തമ്പി - ശ്യാമള ദമ്പതികളുടെ മകളാണ് ബിന്ദു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
കൊട്ടാരക്കര സദാനന്ദപുരത്ത് തിങ്കളാഴ്ച രാത്രി 11. 30 നാണ് അപകടമുണ്ടായത്. രോഗിയായ തമ്പിയുമായി മെഡിക്കൽ കോളജിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.തമ്പി സംഭവസ്ഥലത്തു തന്നെ മരിച്ചു.
ഭാര്യ ശ്യാമള മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. ഇതരസംസ്ഥാന തൊഴിലാളിയായ റൂബൻ ഹക്ക് (24) മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.ഏഴു പേരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നത്.അതിൽ രണ്ടു പേർ മരിച്ചു. അവശേഷിക്കുന്നവരും അതിതീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.