പ്രതിഭാ സായാഹ്നം സംഘടിപ്പിച്ചു
1512042
Friday, February 7, 2025 6:14 AM IST
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗവ. യുപി സ്കൂളിൽ പ്രതിഭാ സായാഹ്നം സംഘടിപ്പിച്ചു. വിദ്യാഭ്യാസ ഉപ ജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിലും ഐടി മേളയിലും ഓവറോൾ ഒന്നാം സ്ഥാനവും ശാസ്ത്ര മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടിയ കുട്ടികളെ ആദരിച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് ബി. ഹരികുമാർ അധ്യക്ഷനായിരുന്നു. പ്രതിഭാ സായാഹ്നം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ആർ. ദീപ്തി ഉദ്ഘാടനം ചെയ്തു.
ഡോ. അനിത സുനിൽ, പിടിഎ വൈസ് പ്രസിഡന്റ് ചിത്ര, മാതൃ സമിതി പ്രസിഡന്റ് ശാലിനി, സീനിയർ അസിസന്റ് സൂസൻ ജേക്കബ്, കെ. റെമി, വി.ഐ. പ്രിയ, പ്രധാന അധ്യാപകൻ ജി.ഒ. സാബു മോൻ, സ്റ്റാഫ് സെക്രട്ടറി അരുൺ. സി. ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.