കൊ​ല്ലം: ഉ​മ​യ​ന​ല്ലൂ​ർ പ​ന്നി​മ​ൺ ദു​ർ​ഗാ​പു​രി ശ്രീ ​മാ​ട​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക്ഷേ​ത്ര​ത്തി​ന് പു​റ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ഉ​ത്സ​വം ന​ട​ത്തു​ന്ന​ത്.
ദി​വ​സ​വും ഗ​ണ​പ​തി​ഹോ​മം,

മൃ​ത്യു​ഞ്ജ​യ ഹോ​മം, ഭാ​ഗ​വ​ത​പാ​രാ​യ​ണം, തോ​റ്റം​പാ​ട്ട്, ഭ​ഗ​വ​തി​സേ​വ എ​ന്നി​വ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ വി​ശേ​ഷാ​ൽ ക​ള​കാ​ഭി​ഷേ​കം, മാ​ട​ൻ​സ്വാ​മി​ക്ക് ഭ​സ്മാ​ഭി​ഷേ​കം എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ ആ​റി​ന് തോ​റ്റം​പാ​ട്ടി​ന് ശേ​ഷം ക​ല​ശം, വൈ​കു​ന്നേ​രം ക​ഞ്ഞി​സ​ദ്യ എ​ന്നി​വ ന​ട​ക്കും.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​ത്രി​യി​ൽ പൊ​ങ്കാ​ല, ര​ണ്ടി​ന് ഉ​ച്ച​ക്ക് 12 ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.45 ന് ​പ​ടു​ക്ക ഘോ​ഷ​യാ​ത്ര, നാ​ലി​ന് വൈ​കു​ന്നേ​രം 5.15 ന് ​അ​ൻ​പൊ​ലി​ഘോ​ഷ​യാ​ത്ര, അ​ഞ്ചി​ന് രാ​വി​ലെ വി​ശേ​ഷാ​ൽ അ​ഭി​ഷേ​ക​ങ്ങ​ൾ,

ക​ല​ശം, വി​ശേ​ഷാ​ൽ നൂ​റും​പാ​ലും എ​ന്നി​വ ന​ട​ക്കും. ആ​റി​ന് വൈ​കു​ന്നേ​രം ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്തോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും. ഒ​മ്പ​തി​ന് തെ​ര​ളി പൊ​ങ്കാ​ല, മാ​ട​നൂ​ട്ട്, മ​ഹാ​ഗു​രു​തി, മം​ഗ​ള​പൂ​ജ എ​ന്നി​വ​യും ന​ട​ക്കും.