പേരയത്ത് കോൺഗ്രസ് ധർണ നടത്തി
1509577
Thursday, January 30, 2025 6:04 AM IST
കുണ്ടറ: റേഷൻ വിതരണം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് പേരയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരയം ജംഗ്ഷനിലെ പൊതു വിതരണ കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി. ഡിസിസി നിർവാഹക സമിതി അംഗം കെ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ .കെ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.
കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് രാജു ഡി. പണിക്കർ , പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര, ജെ.സുനിൽ ജോസ്, മനു സോമൻ, കെ. രാജേന്ദ്രൻ പിള്ള, റെയ്ച്ചൽ ജോൺസൺ, ടി.എ. അൽഫോൻസ്,സണ്ണി ലോറൻസ്, എസ്. വിജയൻ,
ടി.വി. ജിജി, ബി. സ്റ്റാഫോർഡ്, ലത ബിജു, സി.സി. യേശുദാസൻ, എസ്. ദാസൻ, എഡിസൺ, വൈ. ജൂലിയസ്, ഗോപാലകൃഷ്ണൻ, മുളവന അലക്സാണ്ടർ, സനു കുമ്പളം, ലിജു വർഗീസ് എന്നിവർ പ്രസംഗിച്ചു.