റോഡിൽ പുഴുവരിച്ച് കിടന്ന ആളിനെ മെഡിക്കൽ കോളജിൽ എത്തിച്ചു
1509563
Thursday, January 30, 2025 5:57 AM IST
ചവറ: തട്ടാശേരി മാർക്കറ്റിന് സമീപം റോഡരികിൽ ദിവസങ്ങളോളം കാലിൽ മുറിവ് പറ്റി പുഴുവരിച്ച നിലയിൽ കണ്ട വയോധികനെ ആശുപത്രിയിൽ എത്തിച്ചു. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന ഗോപാലകൃഷ്ണൻ എന്ന വയോധികനെയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.
കാലിൽ മുറിവ് വന്ന് സൂക്ഷിക്കാതെ നടന്നതിനാൽ ഗുരുതരമായവ്രണം ഉണ്ടാവുകയും മുഷിഞ്ഞ വേഷത്തിൽ അവശനായി വേദനയോടെ എണീക്കാൻ പോലും പറ്റാത്ത വിധത്തിൽ റോഡരികിൽ കിടക്കുകയായിരുന്നു.
സുജിത്ത് വിജയൻപിള്ള എംഎൽഎ യുടെ സഹായത്തോടെ ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, പത്തനംതിട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മനോജ് എന്നിവർ ചേർന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഗോപാലകൃഷ്ണൻ വർഷങ്ങളായി വീട് വിട്ട് കടത്തിണ്ണകളിലാണ് കിടക്കുന്നത്.