മ​ട​ത്ത​റ: കാ​ട്ടാ​ന ശ​ല്യം ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്നു. പാ​ട്ട​ത്തി​നെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് ചോ​ഴി​യ​ക്കോ​ട് മി​ല്‍​പ്പാ​ലം സ്വ​ദേ​ശി ജോ​ണി കൃ​ഷി ചെ​യ്തു​വ​ന്ന​ത്. വാ​ഴ, റ​ബ​ര്‍, ക​മു​ക് അ​ട​ക്കം കൃ​ഷി​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. വാ​ഴ ഉ​ള്‍​പ്പ​ടെ​യു​ള്ള കൃ​ഷി വി​ള​വെ​ടു​പ്പി​നു സ​മ​യ​മാ​യി. അ​പ്പോ​ഴാ​ണ് ക​ല്ല​ട​യാ​ര്‍ ക​ട​ന്നെ​ത്തി​യ കാ​ട്ടാ​ന കൂ​ട്ടം നൂ​റു​ക​ണ​ക്കി​ന് വാ​ഴ​ക​ളും ഇ​ട​കൃ​ഷി​ക​ളും ന​ശി​പ്പി​ച്ച​ത്.

കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങി​യ സ​മ​യ​ത്ത് കൃ​ഷി​യി​ട​ത്തി​ലെ ഷെ​ഡി​ല്‍ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ജോ​ണി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പി​ന്നീ​ട് നാ​ട്ടു​കാ​രെ​കൂ​ട്ടി എ​ത്തി​യ​പ്പോ​ഴേ​ക്കും കൃ​ഷി​വി​ള​ക​ള്‍ എ​ല്ലാം ന​ശി​പ്പി​ച്ച കാ​ട്ടാ​ന​കൂ​ട്ടം മ​ട​ങ്ങി​യി​രു​ന്നു. രോ​ഗ​ബാ​ധി​ത​യാ​യ ഭാ​ര്യ​യു​ടെ സ്വ​ര്‍​ണം പ​ണ​യം വ​ച്ചും ബാ​ങ്കി​ല്‍ നി​ന്ന് വാ​യ്പ എ​ടു​ത്തു​മാ​ണ് ജോ​ണി കൃ​ഷി ന​ട​ത്തി​വ​ന്ന​ത്. മാ​സ​ങ്ങ​ളു​ടെ അ​ധ്വാ​നം ഒ​റ്റ​രാ​ത്രി​കൊ​ണ്ടാ​ണ് കാ​ട്ടാ​ന കൂ​ട്ടം നി​ശി​പ്പി​ച്ച​ത്.

ക​ല്ല​ട​യാ​ർ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ സോ​ളാ​ര്‍ വേ​ലി ഉ​ള്‍​പ്പ​ടെ ത​ക​ര്‍​ത്താ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ള്‍ ഇ​റ​ങ്ങി​യി​ട്ടും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​യും വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല. വ​ന്യ​മൃ​ഗ ശ​ല്യം ചെ​റു​ക്കാ​ന്‍ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ എ​ല്ലാം പ്ര​ഖ്യാ​പ​ന​മാ​യി മാ​ത്രം ഒ​തു​ങ്ങു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​ക​ളും കാ​ട്ടു​പോ​ത്തും ഉ​ള്‍​പ്പ​ടെ​യു​ള്ള​വ ഇ​റ​ങ്ങു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

ജ​ന​ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കും വി​ധം ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക് നീ​ങ്ങാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.