മേലത്തുമേലെ ഭാഗത്തെ ഓടകള്‍ ശോച്യാവസ്ഥയിൽ
1508884
Tuesday, January 28, 2025 5:54 AM IST
പേരൂര്‍ക്കട: കൃത്യമായി അറ്റകുറ്റപ്പണിയില്ലാത്തതിനാല്‍ വട്ടിയൂര്‍ക്കാവ് മേലത്തുമേലെ ഭാഗത്തെ ഓടകള്‍ തകര്‍ന്ന നിലയില്‍. മേലത്തുമേലയിലെ കേരള സ്റ്റേറ്റ് അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് സെന്ററിനു സമീപത്തുനിന്ന് അരകിലോമീറ്ററോളം നീളുന്ന ഭാഗത്തെ ഓടയാണ് തകര്‍ന്നുകിടക്കുന്നത്. ഓട തകർന്നതോടെ മലിന ജലത്തിന്റെ ഒഴുക്കും നിലച്ച നിലയിലാണ്.
വശത്തെ ഭിത്തികള്‍ ഇളകി ഓടയ്ക്കുള്ളില്‍ വീണു കിടക്കുന്ന നിലയിലാണ്. ചിലയിടങ്ങളില്‍ ഇതു പാളികളായി ഇളകി വീണിട്ടുമുണ്ട്. നവീകരണം ഇല്ലാതായതോടുകൂടി കാടുപിടിച്ച് ചെടികളുടെ വേരുകളും മറ്റും ഇറങ്ങിയാണ് ഓടകള്‍ നശിച്ചതെന്ന് കടവടക്കാർ പറയുന്നു.