കൊ​ല്ലം: കോ​ർ​പ്പ​റേ​ഷ​നി​ൽ മേ​യ​ർ സി​പി​എ​മ്മി​ലെ പ്ര​സ​ന്ന ഏ​ണ​സ്റ്റും ഡെ​പ്യൂ​ട്ടി മേ​യ​ർ സി​പി​ഐ​യി​ലെ കൊ​ല്ലം മ​ധു​വും സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്കും. എ​ൽ​ഡി​എ​ഫി​ലെ ധാ​ര​ണ പ്ര​കാ​ര​മാ​ണ് ഇ​രു​വ​രും സ്ഥാ​നം ഒ​ഴി​യു​ന്ന​ത്. രാ​ജി പ്ര​ഖ്യാ​പ​നം അ​ടു​ത്ത ആ​ഴ്ച ഉ​ണ്ടാ​കും. ഫെ​ബ്രു​വ​രി അ​ഞ്ചി​ന് കൗ​ൺ​സി​ൽ യോ​ഗം നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷ​മാ​യി​രി​ക്കും രാ​ജി.

സ്ഥാ​നം ഒ​ഴി​യു​ന്ന​തി​ന് മു​മ്പ് ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ൾ ത​മ്മി​ൽ ച​ർ​ച്ച ന​ട​ത്തും. അ​വ​സാ​ന ടേ​മി​ൽ മേ​യ​ർ സ്ഥാ​നം ത​ങ്ങ​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​ഐ ജി​ല്ലാ നേ​തൃ​ത്വം സി​പി​എം ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന് നേ​ര​ത്തേ ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഈ ​ക​ത്ത് സി​പി​എം ഗൗ​ര​വ​മാ​യി എ​ടു​ത്തി​ല്ല.

തു​ട​ർ​ന്ന് സി​പി​ഐ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഡെ​പ്യൂ​ട്ടി മേ​യ​റും പാ​ർ​ട്ടി​യു​ടെ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രും രാ​ജി​വ​യ്ക്കു​മെ​ന്ന നി​ല​പാ​ട് സി​പി​എ​മ്മി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തോ​ടെ സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. അ​ങ്ങ​നെ​യാ​ണ് മേ​യ​ർ സ്ഥാ​നം ഒ​ഴി​യാ​ൻ സി​പി​എം തീ​രു​മാ​നി​ച്ച​ത്. സി​പി​ഐ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം രാ​ജി​വ​യ്ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത സി​പി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്.

55 അം​ഗ കോ​ർ​പ​റേ​ഷ​നി​ൽ സി​പി​എ​മ്മി​ന് ഒ​റ്റ​യ്ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ഉ​ണ്ട്. അ​തി​നാ​ൽ മേ​യ​ർ സ്ഥാ​ന​ത്ത് തു​ട​രു​മോ​യെ​ന്ന് സി​പി​ഐ സം​ശ​യി​ച്ചു. ഇ​തേ തു​ട​ർ​ന്നാ​ണ് മേ​യ​ർ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സി​പി​ഐ പ​ര​സ്യ​മാ​യി രം​ഗ​ത്ത് വ​ന്ന​ത്.

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​നം മാ​ർ​ച്ച് ആ​റു മു​ത​ൽ ഒ​മ്പ​ത് വ​രെ കൊ​ല്ല​ത്ത് ന​ട​ക്കു​ക​യാ​ണ്. അ​തു​വ​രെ മേ​യ​ർ സ്ഥാ​ന​ത്ത് തു​ട​രാ​മെ​ന്നാ​ണ് പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം ക​രു​തി​യ​ത്. എ​ന്നാ​ൽ സി​പി​ഐ പി​ടി​വാ​ശി​യി​ൽ ഉ​റ​ച്ച് നി​ന്ന​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​ക്കേ​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ സി​പി​എം എ​ത്തു​ക​യാ​യി​രു​ന്നു.

മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് സ്ഥാ​നം ഒ​ഴി​യു​മ്പോ​ൾ സി​പി​ഐ പ്ര​സ്തു​ത സ്ഥാ​ന​ത്തേ​യ്ക്ക് പ​രി​ഗ​ണി​ക്കു​ക വ​ട​ക്കും​ഭാ​ഗം ഡി​വി​ഷ​ൻ കൗ​ൺ​സി​ല​ർ ഹ​ണി ബ​ഞ്ച​മി​നെ ആ​യി​രി​ക്കും. ക​ട​വൂ​രി​ലെ ഗി​രി​ജാ സ​ന്തോ​ഷ്, വാ​ള​ത്തും​ഗ​ലി​ലെ സു​ജ, ഭ​ര​ണി​ക്കാ​വി​ലെ എ​സ്. സ​വി​താ ദേ​വി എ​ന്നീ വ​നി​താ കൗ​ൺ​സി​ല​ർ​മാ​രും സി​പി​ഐ​യ്ക്കു​ണ്ട്.

എ​ങ്കി​ലും പാ​ർ​ട്ടി മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ക ഹ​ണി ബ​ഞ്ച​മി​ന് ആ​കും. അ​വ​ർ നേ​ര​ത്തേ ര​ണ്ട് ത​വ​ണ ഡെ​പ്യൂ​ട്ടി മേ​യ​ർ പ​ദ​വി വ​ഹി​ച്ചു​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​നു​ഭ​വ സ​മ്പ​ത്തും ഹ​ണി​ക്ക് അ​നു​കൂ​ല ഘ​ട​ക​മാ​ണ്. മാ​ത്ര​മ​ല്ല കൗ​ൺ​സി​ൽ കാ​ലാ​വ​ധി​യു​ടെ അ​വ​സാ​ന വേ​ള​യി​ൽ പു​തു​മു​ഖ​ങ്ങ​ളെ പ​രീ​ക്ഷി​ക്കാ​ൻ പാ​ർ​ട്ടി ത​യാ​റാ​കി​ല്ല. അ​തേ സ​മ​യം ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തേ​യ്ക്ക് സി​പി​എം ആ​രെ പ​രി​ഗ​ണി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ന്നി​ട്ടി​ല്ല.

പാ​ർ​ട്ടി ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി. ​ഉ​ദ​യ​ൻ, എ​സ്. ജ​യ​ൻ, എ.​കെ. സ​വാ​ദ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണ​ന​യി​ൽ ഉ​ള്ള​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്. ജ​യ​ന്‍റെ പേ​രി​നാ​ണ് മു​ൻ​തൂ​ക്കം.

ജി​ല്ലാ ക​മ്മി​റ്റി അം​ഗം കൂ​ടി​യാ​യ എ​സ്. ഗീ​താ​കു​മാ​രി​യു​ടെ പേ​രും പ​റ​ഞ്ഞ് കേ​ൾ​ക്കു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ രൂ​പീ​കൃ​ത​മാ​യ​ത് മു​ത​ൽ തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ത​വ​ണ​യും അ​വ​ർ കൗ​ൺ​സി​ല​റാ​ണ്. ഒ​രു ത​വ​ണ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​വ​ണ​ത്തെ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ എ​ത്തി​യ​ത്. പു​തി​യ മേ​യ​റും ഡെ​പ്യൂ​ട്ടി മേ​യ​റും വ​നി​ത​ക​ൾ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം എ​ത്തി​യാ​ൽ ഗീ​താ​കു​മാ​രി​യെ പ​രി​ഗ​ണി​ക്കി​ല്ല.