കൊ​ല്ലം കാ​വ​നാ​ട്:​മു​ക്കാ​ട് വി​മ​ല​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​സ്ര​ത്ത് ഡേ ​കെ​യ​ർ സെ​ന്‍റ​ർ ഫോ​ർ ദി ​എ​ൽ​ഡ​ർ​ലി എ​ന്ന പേ​രി​ൽ വ​യോ​ജ​ന പ​രി​പാ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു.

വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ​ക​ൽ വീ​ടും നി​ർ​ധ​ന​രാ​യ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​വും ഒ​രു​ക്കു​ന്ന ​ജീ​വ​കാ​രു​ണ്യ സം​രം​ഭം ഫെ​ബ്രു​വ​രി മൂന്നിന് കൊ​ല്ലം രൂ​പ​ത മെ​ത്രാ​ൻ റൈ​റ്റ് . റ​വ. ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ആ​ശി​ർ​വ​ദി​ക്കും.

കാ​വ​നാ​ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ള്ള വ​യോ​ജ​ന​ങ്ങ​ളെ ഏ​കാ​ന്ത​ത​യി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​ക അ​വ​രു​ടെ ക്ഷേ​മം ഉ​റ​പ്പു വ​രു​ത്തു​ക തു​ട​ങ്ങി​യ​വ​യാ​ണ് ന​സ്ര​ത്ത് ഭ​വ​ന്‍റെ മു​ഖ്യ​ല​ക്ഷ്യം. പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഒ​റ്റ​പ്പെ​ട​ലി​ന്‍റെ വി​ര​സ​ത​ക​ളി​ൽ നി​ന്നു മാ​റി മാ​ന​സി​ക ഉ​ല്ലാ​സ​ത്തോ​ടെ സ​മ​യം ചെ​ല​വ​ഴി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​ൻ ഈ ​പ​ക​ൽ​വീ​ട് പ​ദ്ധ​തി സ​ഹാ​യ​ക​ര​മാ​കും. ഇ​വി​ടെ എ​ത്തു​ന്ന വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം, ചി​കി​ത്സ, വി​നോദോപാ​ധി​ക​ൾ, ആ​നു​കാ​ലി​ക​ങ്ങ​ൾ, ടെ​ലി​വി​ഷ​ൻ, ഫി​സി​യോ തെ​റാ​പ്പി, നേ​ഴ്സിം​ഗ്, വൈ​ദ്യ പ​രി​ശോ​ധ​ന,കെ​യ​ർ ഗി​വ​റു​ടെ സേ​വ​നം, കൗ​ൺ​സി​ലി​ങ് എ​ന്നി​വ​യും ല​ഭ്യ​മാ​ണ്.

വി​ശ്ര​മ​ത്തി​നാ​യി കി​ട​ക്ക​ക​ളും സൗ​ക​ര്യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം നി​ര​വ​ധി വ​യോ​ജ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​ത്ത നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന​മാ​യി ഭ​ക്ഷ​ണം ഭ​വ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ച് ന​ൽ​കാ​നും ഈ ​ഡേ കെ​യ​ർ അ​വ​സ​ര​മൊ​രു​ക്കു​ന്നു.